Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷനല്‍ ഹോമിലെ ചപ്പാത്തി നിര്‍മ്മാണ യൂണിറ്റിലേക്ക് ആവശ്യമായ കണ്‍വെയര്‍ ബെല്‍റ്റുകള്‍ വാങ്ങുന്നതിന് പ്രിസണ്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ക്വട്ടേഷന്‍ ക്ഷണിച്ചു. ചപ്പാത്തി നിര്‍മ്മാണ യന്ത്രത്തിന്റെ നിലവിലുള്ള രണ്ട് ക്യാരിയിംഗ് കണ്‍വെയര്‍ ബെല്‍റ്റുകളും ഒരു റിട്ടേണ്‍ കണ്‍വെയര്‍ ബെല്‍റ്റും തുടര്‍ച്ചയായ ഉപയോഗം മൂലം കാലപ്പഴക്കം ചെന്ന സാഹചര്യത്തിലാണ് പുതിയവ വാങ്ങുന്നതിനായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 24 ന് വൈകിട്ട് മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം.
date
- Log in to post comments