മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
മഞ്ചേരി ഗവണ്മെന്റ് പോളിടെക്‌നിക് കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 14-ന് നടക്കും. കോളേജില്‍ നിലവിലുള്ള ഏതാനും ഒഴിവുള്ള സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ ദിവസം പുതുതായി ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കുമാണ് അഡ്മിഷന്‍ നടത്തുന്നത്. നിലവിലെയും പുതുതുമായ ഒഴിവുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. അഡ്മിഷന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്റ്റസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസും സഹിതം രക്ഷിതാവിനോടൊപ്പം ജൂലൈ 14-ന് കോളേജില്‍ നേരിട്ട് ഹാജരാകണം. വിദ്യാര്‍ത്ഥിക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ 'പ്രോക്‌സി ഫോം' നിര്‍ബന്ധമായും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org, www.gptcmanjeri.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഫോണ്‍: 0483 2763550.
- Log in to post comments