Skip to main content

എക്‌സൈസ് സ്‌ക്വാഡിന്റെ ലഹരി മുക്ത ഉന്നതി പദ്ധതിക്ക് തുടക്കമായി

നിലമ്പൂര്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ ലഹരി മുക്ത ഉന്നതി പദ്ധതിക്ക് തുടക്കമായി. ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഉന്നതികളെ സമ്പൂര്‍ണ്ണ  ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. പരിപാടിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി നിര്‍വഹിച്ചു.

ജനമൈത്രി എക്സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒ. സജിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഇ. ജിഷില്‍ നായര്‍ വിമുക്തി വിഷയാവതരണം നടത്തി. എടക്കര ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് റസാഖ് എരഞ്ഞിക്കല്‍ ,വാര്‍ഡ് മെമ്പര്‍മാരായ സുലൈമാന്‍ കാട്ടിപ്പടി ,മിനി ഡെന്നിസണ്‍ , ഷിഫ്‌ന എം  ബ്ലോക്ക് മെമ്പര്‍ പ്രസന്ന കുമാരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജയേഷ് , വിവിധ സംഘടനാ അംഗങ്ങള്‍, പ്രിവന്റീവ് ഓഫീസര്‍ ജി.അഭിലാഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം ജംഷീദ് , കെ.പി മുഹമ്മദ് ഹബീബ് , റിജു സി.വി , ഏഞ്ചലിന്‍ ചാക്കൊ  എന്നിവര്‍ പരിപാടിയില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

date