Skip to main content

പൊതുജന പരാതി പരിഹാര അദാലത്ത് 'ജനസാക്ഷ്യം' ജൂലൈ 13 മുതല്‍

പൊതുജനങ്ങളുടെ പരാതികള്‍ക്ക് തദ്ദേശസ്വദേശ തലങ്ങളില്‍ ഉടനടി പരിഹാരം കാണുന്നതിനായി മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സംയുക്തമായി 'ജനസാക്ഷ്യം' എന്ന പേരില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. അതാത് മണ്ഡലങ്ങളിലെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത്/നഗരസഭ തലങ്ങളിലാണ് അദാലത്തുകള്‍ നടക്കുക. അദാലത്തുകളില്‍ പൊതുജനങ്ങളുടെ പരാതികള്‍ ജില്ലാ കളക്ടര്‍ നേരിട്ട് കേട്ട് തീര്‍പ്പുകല്‍പ്പിക്കും.  'ജനസാക്ഷ്യം' അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 13 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മലപ്പുറം നിയമസഭാ മണ്ഡലത്തിലെ ആനക്കയം ഗ്രാമപഞ്ചായത്ത് ബിസ്മി ഓഡിറ്റോറിയത്തില്‍ നടക്കും.  പൊതുജനങ്ങളുടെ പരാതികളില്‍ അതാതു സമയം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും അദാലത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date