Skip to main content

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫ്രണ്ട് ഓഫീസ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച ഫ്രണ്ട് ഓഫീസിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും   ഉദ്ഘാടനം ഇന്ന് (ജൂലൈ11 ശനി) രാവിലെ 11ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് പുതിയ ഫ്രണ്ട് ഓഫീസ് ഒരുക്കിയിരിക്കുന്നത്. മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായാണ് പ്രത്യേക ആയുര്‍വേദ, സിദ്ധ ക്യാമ്പ്് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍,   സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. വൈശാഖ്, ഗ്രേസി കരിമ്പന്നൂര്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ഗോപകുമാര്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജിത ഷാഹുല്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍. ശ്രീവിദ്യ എന്നിവര്‍ പ്രസംഗിക്കും.

date