Skip to main content
കോട്ടയം ഐ.എം.എ ഹാളില്‍ നടന്ന ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വഹിക്കുന്നു

മത്സ്യകര്‍ഷക ദിനം ആചരിച്ചു

ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വഹിച്ചു. കോട്ടയം ഐ.എം.എ ഹാളില്‍ നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.പി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.മത്സ്യകൃഷി മേഖലയില്‍ മികവു പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ഗ്രേസി കരിമ്പന്നൂര്‍, നഗരസഭാ കൗണ്‍സിലര്‍ ജോണ്‍ വര്‍ഗീസ്,  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോയ്സ് ഏബ്രഹാം, അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഫിഷറീസ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. സുരേന്ദ്രന്‍ നായര്‍ സെമിനാര്‍ നയിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച ബോധവല്‍ക്കരണവും നടന്നു.

 

 

date