എം.എസ്.എം.ഇ ക്ലിനിക്ക് 16ന്
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ റാംപിന്റെ (റെയിസിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ്) ഭാഗമായി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല എം.എസ്.എം.ഇ ക്ലിനിക്ക് ജൂലൈ 16 ന് നടക്കും. രാവിലെ 10ന് കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍(കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ് അധ്യക്ഷത വഹിക്കും. കോട്ടയം കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് കെ. ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ സി.ജി.മിനിമോള്‍,മേരി ജോര്‍ജ്,എം. പ്രവീണ്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ ലോറന്‍സ് മാത്യു എന്നിവര്‍ പ്രസംഗിക്കും. ഉദ്യം രജിസ്ട്രേഷന് ഉള്ള ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 സംരഭകര്‍ക്കാണ് പ്രവേശനം.ഫോണ്‍- 9446367985
- Log in to post comments