Post Category
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ പി.ജി മൂന്നാം സെമസ്റ്റര്‍ സീറ്റുകളില്‍ ഒഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ വിവിധ പി.ജി കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഒഴിവുകള്‍ താഴെ പറയുന്ന വിഭാഗങ്ങളിലാണ്: എം.എ അറബിക്: (ഇടിബി -01 ഒഴിവ്), എം.എ ഇംഗ്ലീഷ് (ഓപണ്‍-01 ഒഴിവ്), എം.എസ്.സി ഫിസിക്‌സ് (ഇ.ഡബ്ലിയു.എസ്.-01 ഒഴിവ്). താത്്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 13 ന് രാവിലെ 11 നകം കോളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍-04933 227370.
date
- Log in to post comments