സി റെസ്‌ക്യൂ ഗാര്‍ഡ് നിയമനം
കേരള ഫിഷറീസ് വകുപ്പ് മലപ്പുറം ജില്ലയില്‍ ട്രോളിംഗ് നിരോധന കാലയളവിന് ശേഷം കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി സി റെസ്‌ക്യൂ ഗാര്‍ഡുമാരെ താത്കാലികമായി നിയമിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ജൂലൈ 18-ന് രാവിലെ 11 ന് ചന്തപ്പടിയിലുള്ള പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കും.
രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് അവസരം. അപേക്ഷകര്‍ 20-നും 60-നും മധ്യേ പ്രായമുള്ളവരും പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമായിരിക്കണം. ഇന്റര്‍വ്യൂവിനോടൊപ്പം നീന്തല്‍ പരിശോധനയും ഉണ്ടായിരിക്കും.
താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0494-2667428.
- Log in to post comments