Post Category
മത്സ്യഫെഡ് -മികവ് 2026 വിദ്യാഭ്യാസ അവാര്‍ഡ്
2025-26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ/ സി.ബി.എസ്.ഇ എന്നീ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്‌ളസ് കരസ്ഥമാക്കിയ മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 11 ന് രാവിലെ 10 ന് സംഗമം റസിഡന്‍സി താഴെപാലം തിരൂരില്‍ നടക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments