തിരൂരില്‍ ദേശീയ മത്സ്യകര്‍ഷക ദിനാചരണം: കര്‍ഷകരെ ആദരിച്ചു
ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ മത്സ്യകര്‍ഷകരെ ആദരിച്ചു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓരോ മത്സ്യഭവനില്‍ നിന്നുമുള്ള തലമുതിര്‍ന്ന കര്‍ഷകരെ പ്രത്യേകം ആദരിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന കുളങ്ങരവീട്ടില്‍ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു മംഗലശ്ശേരി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബൂബക്കര്‍ ടി.ഇ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ക്രോപ്പ് ഇന്‍ഷുറന്‍സ് എന്നിവയെക്കുറിച്ച് ഫിഷറീസ് ഓഫീസര്‍ അബ്ദുല്‍ വാജിദും മത്സ്യമേഖലയിലെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ച് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ രവീന്ദ്രന്‍ എം. എന്നിവരും ക്ലാസുകളെടുത്തു. മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍ചാര്‍ജ്ജ്) പി. ആര്‍. രാജേഷ് സ്വാഗതവും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രുതി കെ. നന്ദിയും പറഞ്ഞു. വിവിധ ജനപ്രതിനിധികളും ഫിഷറീസ് ജീവനക്കാരും ഉള്‍പ്പെടെ ഇരുന്നൂറിലധികം മത്സ്യകര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments