Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അലിഗഡ് മുസ്ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 1,200 റബ്ബര്‍ മരങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ടാപ്പിങ് നടത്തി ലാറ്റക്സ് ശേഖരിക്കുന്നതിനായി മുദ്രവെച്ച ടെന്‍ഡര്‍/ലേലം ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ 75,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (ഡയറക്ടര്‍, എ.എം.യു. മലപ്പുറം സെന്റര്‍, പെരിന്തല്‍മണ്ണ എന്ന പേരില്‍) സഹിതം അപേക്ഷിക്കണം. പ്രവൃത്തി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ റബ്ബര്‍ തോട്ടം സന്ദര്‍ശിച്ച് പരിശോധിക്കാം.

കരാര്‍ കാലാവധി 2026 ഓഗസ്റ്റ് ഒന്നു മുതല്‍ 2029 ജൂലൈ 31 വരെയാണ്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 29 ഉച്ചയ്ക്ക് ഒരു മണി. ലേലം ജൂലൈ 30-ന് വൈകിട്ട് 3 മണിക്ക്  നടക്കും. കൂടുതല്‍ വിവരങ്ങള്‍ https://www.amu.ac.in/amucentres/amu-malappuram-centre-kerala എന്ന വെബ്സൈറ്റിലും 9961124211 എന്ന നമ്പറിലും ലഭ്യമാണ്.

date