Skip to main content

ഹെൽത്ത് ഇൻ ഹാർമണി: എസ്‌.എച്ച് കോളേജ് ഓഫ് നഴ്സിംഗ് ജേതാക്കൾ

ലോക ജന്തുജന്യരോഗദിനാചരണത്തോടനുബന്ധിച്ച്  നഴ്സിംഗ് വിദ്യാർഥികൾക്കായി ജില്ല ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ഹെൽത്ത് ഇൻ ഹാർമണി മത്സരം
 ചേർത്തല മതിലകം സേക്രട്ട് ഹാർട്ട് കോളേജ് ഓഫ് നഴ്സിംഗിൽ സംഘടിപ്പിച്ചു.

സേക്രട്ട് ഹാർട്ട് കോളേജ് ഓഫ് നഴ്സിംഗ് ഇതിൽ ജേതാക്കളായി. നിപ, പേവിഷബാധ, എബോള, പക്ഷിപ്പനി, എലിപ്പനി എന്നീ ജന്തുജന്യ രോഗങ്ങളെ സംബന്ധിച്ച്  സ്കിറ്റ്, വാർത്താവതരണം, പത്രക്കുറിപ്പ് തയ്യാറാക്കൽ, ബോധവത്ക്കരണ ക്ലാസ്, മൈക്ക് അനൗൺസ്മെന്റ്, പോസ്റ്റർ പ്രദർശനം മുതലായ വിവിധ ബോധവത്ക്കരണ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള 30 മിനിട്ട് ദൈർഘ്യമുള്ള അവതരണത്തിൽ അഞ്ച് നഴ്സിംഗ് സ്ഥാപനങ്ങളിലെ 130 ൽ പരം വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.  ചേർത്തല കെ.വി. സ്കൂൾ ഓഫ് നഴ്സിംഗ് രണ്ടാം സ്ഥാനവും ശ്രീനാരായണ മെഡിക്കൽ മിഷൻ സ്കൂൾ ഓഫ് നഴ്സിംഗ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് എസ്‌.എച്ച്. കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ടീന ഡേവിസ് സമ്മാനദാനം നിർവഹിച്ചു. ആരോഗ്യവകുപ്പിലെ റിട്ട. ചീഫ് ഹെൽത്ത് എജ്യൂക്കേഷൻ ഓഫീസർ സുജ സി.എസ്‌., ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ.ആർ സേതുനാഥ് എന്നിവരായിരുന്നു വിധികർത്താക്കൾ.

date