Skip to main content

സ്കൂളുകളിലും ഭവനങ്ങളിലും വായന കോർണറുകൾ ഒരുക്കണം: അഡ്വ. ജലജ ചന്ദ്രൻ

.സ്കൂളുകളിലും ഭവനങ്ങളിലും വായന കോർണറുകൾ ഒരുക്കണമെന്നും ശാസ്ത്ര സാങ്കേതികവിദ്യയുടെ ആനുകൂല്യം അനുഭവിക്കുന്നതിനോടൊപ്പം പുസ്തകങ്ങളിലൂടെ സ്വയം വികസിക്കാനും ആശയവിനിമയം നടത്തുവാനും കഴിയണമെന്നും സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡൻ്റ് രവി പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. ജെ എസ് എസ്. ഹരികുമാർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡൻ്റ് കെ.നാസർ, ക്വിസ് മാസ്റ്റർ ഹരികുമാർ വാലേത്ത്, ഫൗണ്ടേഷൻ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം, റെഡ്‌ക്രോസ് താലൂക്ക് സെക്രട്ടറി ആൻ്റണി എം. ജോൺ, കാവാലം സുരേഷ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ 52 വിദ്യാലയങ്ങളിൽ നിന്ന് 104 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. പി. ദേവദത്തൻ (പത്താം ക്ലാസ് വിദ്യാർഥി,ഗവ.ജി.എച്ച്. എസ്. എസ്. ചേർത്തല) ഒന്നാം സ്ഥാനവും എസ്. ദേവലക്ഷ്മി (പത്താം ക്ലാസ് വിദ്യാഥി, ഗവ ജി.എച്ച്. എസ്. എസ്. അമ്പലപ്പുഴ) രണ്ടാം സ്ഥാനവും ഹരിനാരായണൻ (പത്താം ക്ലാസ് വിദ്യാർഥി, എൻ. ആർ. പി. എം.എച്ച്. എസ്. എസ്. പുല്ലുകുളങ്ങര) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

date