Skip to main content
a

ദേശീയ മല്‍സ്യകര്‍ഷക ദിനാചരണവും കര്‍ഷക സംഗമവും സംഘടിപ്പിച്ചു

ഉള്‍നാടന്‍ മല്‍സ്യകൃഷിയുടെ സുസ്ഥിരമായ വളര്‍ച്ചയും മല്‍സ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ദേശീയ മല്‍സ്യകര്‍ഷക ദിനം ആചരിച്ചു.
മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന്‍ നായര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, അംഗം തോമസ് എബ്രഹാം, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ്, പോളച്ചിറ ദേശീയ മത്സ്യ വിത്തുല്‍പാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്‍, മല്‍സ്യകര്‍ഷകര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മല്‍സ്യകര്‍ഷകരുടെ ബ്ലോക്ക്തല ശില്‍പശാല, അക്വാകള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് എന്നിവയെ കുറിച്ച് തിരുവല്ല ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശില്‍പ പ്രദീപ് വിശദീകരിച്ചു. ജില്ലയിലെ മികച്ച 11 മല്‍സ്യ കര്‍ഷകരെ ആദരിച്ചു. ഉള്‍നാടന്‍ മല്‍സ്യകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും മല്‍സ്യകൃഷി മേഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ചും സെമിനാര്‍ സംഘടിപ്പിച്ചു.

ചിത്രം: 

ദേശീയ മല്‍സ്യകര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

 

date