Skip to main content

മലമ്പുഴ കനാലിലെ  മണ്ണിടിച്ചില്‍: ഉടൻ സംരക്ഷണ ഭിത്തി നിർമ്മിക്കും

 

ഐ എം എ  ജംഗ്ഷന്‍ - സിവില്‍ സ്‌റ്റേഷന്‍ റോഡിലെ മണ്ണിടിഞ്ഞ് മലമ്പുഴ ജലസേചന കനാലിലേക്ക് വീണ പ്രദേശം ഉടൻ പൂര്‍വസ്ഥിതിയിലാക്കണമെന്ന്‌ ജില്ലാ കലക്ടര്‍ കെ സുധീര്‍. മഴ ശക്തമായതിനെ തുടർന്ന് ഇടിഞ്ഞു വീണ കനാലിന്റെ ഭിത്തി എത്രയും വേഗം പുനഃനിർമ്മിക്കണമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടര്‍ മലമ്പുഴ ഇറിഗേഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

 

ഞായറാഴ്ചയ്ക്കകം കനാലിലെ മണ്ണ് നീക്കം ചെയ്യണം .തുടർന്ന് സംരക്ഷണ ഭിത്തി പുന: നിര്‍മ്മിക്കണമെന്നും  ജില്ലാ കലക്ടര്‍ നിർദ്ദേശിച്ചു . എ ഡി എം എ .അബുള്‍ ലത്തീഫും ജില്ലാ കലക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

 

വ്യാഴാഴ്ചയാണ് തിരക്കേറിയ ഐ എം എ  ജംഗ്ഷന്‍ - സിവില്‍ സ്‌റ്റേഷന്‍ റോഡിലെ മണ്ണിടിഞ്ഞത് .മഴ ശക്തമായതിനെ തുടർന്ന് റോഡരികിലെ വൈദ്യുതി പോസ്റ്റും കനാലിന് കുറുകെ വീണിരുന്നു.

date