Post Category
ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് റോഡ് പണി തുടങ്ങി
മഴ കനത്തത്തോടെ യാത്ര ദുർഘടമായ കഞ്ചിക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു .അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ വലിയ കുഴികളിൽ ഫില്ലർ ഉപയോഗിച്ച് നിരപ്പാക്കുന്ന പ്രവൃത്തികൾക്കാണ് തുടക്കമായത്. നേരത്തെ ഈ റോഡിന്റെ നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് അറ്റകുറ്റപ്പണിക്കകൾക്കും നേതൃത്വം നൽകുന്നത്.
റോഡിന്റെ ദയനീയാവസ്ഥ നേരിട്ടെത്തി പരിശോധിച്ച ജില്ലാ കളക്‌ടർ കെ. സുധീര്‍ കഴിഞ്ഞ ദിവസമാണ് ജൂലൈ 15 നകം ഇവിടെ ഡ്രെയിനേജ് ഉൾപ്പടെ ഉള്ള സംവിധാനങ്ങൾ ഒരുക്കാൻ കരാറുകാരോട് നിർദ്ദേശിച്ചത് .
date
- Log in to post comments