Skip to main content

നാല്, ഏഴ് തുല്യതാ പരീക്ഷകൾ; 146 പേർ പരീക്ഷ എഴുതും

 

സംസ്‌ഥാന സാക്ഷരതാമിഷൻ നടത്തുന്ന നാല്, ഏഴ് തുല്യതാ പരീക്ഷകളിലായി ജില്ലയിൽ 146 പേർ പരീക്ഷ എഴുതും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ ഇന്നലെ (ജൂലൈ 11) ആരംഭിച്ചു. ഇന്ന് (ജൂലൈ 12) ഏഴാം തരവും, നാലാം തരവും പരീക്ഷ നടക്കും.  

 

ജില്ലയിൽ ഏഴാം തരം തുല്യത 113 പഠിതാക്കളാണ് എഴുതുന്നത്. ആദ്യ ദിനത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിലാണ് മികവുത്സവം പരീക്ഷ നടന്നത്. രണ്ടാം ദിനം സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ജില്ലയിൽ 11 പരീക്ഷാ കേന്ദ്രങ്ങൾ ആണുള്ളത്. കൽപ്പാത്തി ജി.എൽ.പി.എസ് , പെരുവമ്പ് എച്ച്.എസ്.എസ് , ഒറ്റപ്പാലം ഈസ്‌റ്റ് ജി.എച്ച്.എസ്.എസ്,പൊറ്റശ്ശേരി ജി.എച്ച്.എസ്.എസ് , വട്ടേനാട് ജി.വി.എച്ച്എസ്എസ് , നെൻമാറ ജി.ബി.എച്ച്.എസ്.എസ് , പട്ടാമ്പി ജി.എച്ച്.എസ്.എസ്,മാത്തൂർ ബംഗ്ലാവ് സ്കൂൾ, വടക്കഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, അഗളി ജി.വി.എച്ച്.എസ്.എസ് , മുട്ടികുളങ്ങര ജ്യോതി നിലയം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

 

നാലാം തരം തുല്യതാ മികവുത്സവം പരീക്ഷയിൽ മലയാളം, നമ്മളും നമുക്ക് ചുറ്റും, ഗണിതം, ഇംഗ്ലീഷ് എന്നിങ്ങനെ നാല് വിഷയങ്ങളിലും രാവിലെ പത്ത് മുതൽ വൈകീട്ട് 3.30 വരെ പരീക്ഷ നടക്കും. 33 പേരാണ് ജില്ലയിൽ നാലാം തരം തുല്യത മികവുത്സവത്തിന് തയ്യാറെടുക്കുന്നത്. ഇതോടൊപ്പം ഹയർ സെക്കൻഡറി തുല്യത ഒന്നാംവർഷ പരീക്ഷയും ജില്ലയിലെ 12 സ്കൂ‌ളുകളിൽ നടക്കുന്നതായി സാക്ഷരതാ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ അറിയിച്ചു.

date