Skip to main content

ജൂണില്‍ ജില്ലയില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ശേഖരിച്ചത് മുന്നൂറ് ടണ്‍ അജൈവ പാഴ്വസ്തുക്കള്‍

മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ശേഖരിച്ചത് 300 ടണ്‍ അജൈവ പാഴ്വസ്തുക്കള്‍. മെയില്‍ ശേഖരിച്ചത് 240 ടണ്‍ ആയിരുന്നു. വെള്ളപൊക്ക സാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്നടക്കം പാഴ്വസ്തുക്കള്‍ നീക്കം ചെയ്തു. തരം തിരിച്ച 45 ടണ്‍ പ്ലാസ്റ്റിക്ക് കുന്നന്താനം ഗ്രീന്‍ പാര്‍ക്കില്‍ (ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി) സംസ്‌കരണത്തിനും പുന:ചക്രമണ യോഗ്യമല്ലാത്തവ സിമന്റ് ഫാക്ടറികളിലേക്ക് ഇന്ധനത്തിനായും സംസ്‌കരിക്കാന്‍ അയച്ചു. 50 ടണ്‍ ഗ്ലാസ് മാലിന്യങ്ങളാണ് ജൂണില്‍ ജില്ലയില്‍ നിന്നും ശേഖരിച്ചത്. പന്തളം നഗരസഭയില്‍ നിന്നു മാത്രം 27 ടണ്‍ ചില്ല് മാലിന്യം ശേഖരിച്ചു.

 

date