Post Category
സെന്‍ട്രല്‍ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്
ഒമ്പത്, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സെന്‍ട്രല്‍ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2026-27 ന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ഘട്ടം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 15. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), ഹോസ്റ്റല്‍ ഇന്‍ മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം) എന്നിവ സ്ഥാപനത്തില്‍ ഹാജരാക്കി സ്ഥാപന മേധാവി മുഖേന ഇ ഗ്രാന്റ്സ് പോര്‍ട്ടലില്‍ അപേക്ഷ സമര്‍പിക്കണം. വരുമാന പരിധി രണ്ടര ലക്ഷം. ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം. വിവരങ്ങള്‍ക്ക് പട്ടികജാതി വികസന കാര്യാലയങ്ങള്‍, ജില്ല പട്ടിക ജാതി വികസന കാര്യാലയം എന്നിവിടങ്ങളില്‍ ബന്ധപ്പെടണം. ഫോണ്‍: 0468 2322712.
date
- Log in to post comments