Post Category
ആശ പ്രവര്‍ത്തകരെ നിയമിക്കുന്നു
പാറളം ഗ്രാമപഞ്ചായത്തിലെ 4, 16 വാര്‍ഡുകളിലേക്ക് ആശ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു. വിവാഹിതരും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരും മിനിമം പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും പാറളം പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍/ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍) എന്നിവയുടെ ഒറിജിനല്‍ സഹിതം ജൂലൈ 21 ന് രാവിലെ 11 ന് പാറളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിനായി എത്തിച്ചേരണം.
date
- Log in to post comments