Skip to main content

അറിയിപ്പുകള്‍

വനിതാ കമീഷന്‍ സിറ്റിങ് നാളെ

കേരള വനിതാ കമീഷന്‍ ജില്ലാതല സിറ്റിങ് നാളെ (ജൂലൈ 16) രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ വനിതാ കമീഷന്‍ മേഖലാ ഓഫീസില്‍ നടക്കും. കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി പരാതികള്‍ പരിഗണിക്കും. 

വിവരാവകാശ കമീഷന്‍ സിറ്റിങ് നാളെ

സംസ്ഥാന വിവരാവകാശ കമീഷന്‍ സിറ്റിങ് നാളെ (ജൂലൈ 16) രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പരാതികള്‍ പരിഗണിക്കും.

ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരളയുടെ സഹകരണത്തോടെ വെസ്റ്റ്ഹില്ലിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പട്ടികജാതി വിഭാഗക്കാരായ ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കും. പ്രായപരിധി: 18-37. ജാതി, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 25ന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04952370379.

ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി: പ്രതിനിധികളെ നിര്‍ദേശിക്കാം

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി പുനഃസംഘടിപ്പിക്കും. സൊസൈറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ലോക്‌സഭയിലും നിയമസഭയിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും അംഗീകൃത സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ കമ്മിറ്റികള്‍ ഒരു പ്രതിനിധിയുടെ പേരും വിലാസവും ഫോണ്‍ നമ്പറും പാര്‍ട്ടിയുടെ ലെറ്റര്‍ ഹെഡില്‍ ജൂലൈ 31ന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കണം. നിലവില്‍ എച്ച്.ഡി.എസില്‍ അംഗത്വമുള്ള പാര്‍ട്ടികളും പ്രതിനിധികളെ നിര്‍ദേശിച്ച് കത്ത് നല്‍കിയ പാര്‍ട്ടികളും പുതുതായി കത്ത് നല്‍കേണ്ടതില്ല. ഫോണ്‍: 0495 2371989. ഇ-മെയില്‍: superintendentghmch@gmail.com.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒയുടെ കാര്യാലയത്തിനു കീഴിലെ നാല് സെക്ടറുകളിലെ 140 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വര്‍ഷം പാല്‍ വിതരണം ചെയ്യാന്‍ സെക്ടര്‍ തലത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 20 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2373566, 9562704678, 9645448015, 9446584767.

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

സാമൂഹികനീതി വകുപ്പിന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (യോഗ്യത: പ്ലസ് ടു), വേര്‍ഡ് പ്രോസസ്സിങ് ആന്‍ഡ് ഡെസ്‌ക് ടോപ് പബ്ലിഷിങ് (എസ്.എസ്.എല്‍സി) എന്നിവയിലേക്ക് 40 ശതമാനത്തില്‍ കുറയാത്ത ചലനപരമായ വൈകല്യം/കേള്‍വി/സംസാര പരിമിതിയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-30.
അപേക്ഷകള്‍ ജൂലൈ 31നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് -673008 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0495 2351403, 7025692560.

സ്‌പോര്‍ട്സ് ക്വാട്ട സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഗ്രി, പി.ജി ഒന്നാം സെമസ്റ്റര്‍ ക്ലാസുകളിലെ സ്‌പോര്‍ട്സ് ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. പി.ജി ഒഴിവുകള്‍: എം.കോം -1, എം.എ മലയാളം -1, എം.എ ഹിന്ദി -1, എം.എ ഇകണോമിക്‌സ് -1. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് -1. ഡിഗ്രി ഒഴിവുകള്‍: ബി.എസ്.സി മാത്തമാറ്റിക്‌സ് -2. ജൂലൈ 21ന് വൈകീട്ട് നാലിന് മുമ്പ് അപേക്ഷിക്കണം.

പി.ജി സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പി.ജി മൂന്നാം സെമസ്റ്ററിലെ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. ഒഴിവുകള്‍: എം.എ ഹിസ്റ്ററി (ഇ.ടി.ബി-1), എം.എ മലയാളം (ഒ.ബി.എച്ച്-1) എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (എസ്.സി -1, എസ്.ടി -1). ജൂലൈ 20ന് വൈകീട്ട് നാലിന് മുമ്പ് അപേക്ഷിക്കണം. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ ഫയര്‍ എക്സ്റ്റിങ്ക്വിഷറുകള്‍ റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 'ക്വട്ടേഷന്‍ നമ്പര്‍ 11/2026-27 ഫയര്‍ എക്സ്റ്റിങ്കിഷറുകള്‍ റീഫില്‍ ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പി.ഒ), 673005 എന്ന വിലാസത്തില്‍ ജൂലൈ 20ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് ലഭ്യമാക്കണം. വിശദവിവരങ്ങള്‍ www.geckkd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് അഡീഷണല്‍ ബ്ലോക്കിലെ അതിഥികള്‍ ഉപയോഗിക്കുന്ന മുറികളില്‍ കേബിള്‍ ടി.വി സേവനം നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 30ന് ഉച്ചക്ക് 2.30 വരെ ഗസ്റ്റ് ഹൗസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2383920.

date