Post Category
സൈനിക വിശ്രമ കേന്ദ്രത്തില്‍ കെയര്‍ടേക്കര്‍ ഒഴിവ്
മലപ്പുറം സൈനിക വിശ്രമ കേന്ദ്രത്തില്‍ താത്ക്കാലികമായി കെയര്‍ടേക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് താത്ക്കാലിക നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 20 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483-2734932.
date
- Log in to post comments