Skip to main content

ലോക ജനസംഖ്യാദിനം: ജില്ലാതല ഉദ്ഘാടനവും  സെമിനാറും ഇന്ന്

​ലോക ജനസംഖ്യാദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും ​ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ​ ഇന്ന്(വ്യാഴാഴ്ച) രാവിലെ 10ന് കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ ​ നടക്കും. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.പി. സന്തോഷ് കുമാര്‍ ദിനാചാരണ സന്ദേശം നല്‍കും.ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി. കെ. വൈശാഖ്, കോട്ടയം നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ സാലി മാത്യു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ, ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എസ്. മനോജ് നാരായണ്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സാം സാവിയോ, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ബി.കെ. പ്രസീദ,ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സജീവ് എന്നിവര്‍ പ്രസംഗിക്കും.10.30-ന് നടക്കുന്ന ബോധവല്‍ക്കരണ സെമിനാറിന്​ കോട്ടയം ​ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. അനുപ ലൂക്കാസ് നേതൃത്വം നല്‍കും. 'പ്രസവങ്ങള്‍ തമ്മില്‍ മതിയായ ഇടവേള, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ആരോഗ്യവകുപ്പ് ജൂലൈ 11 മുതല്‍ 18 വരെ സംസ്ഥാനത്തുടനീളം നൂതന ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് നടത്തിവരുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

date