Post Category
ഗെയിന്‍ പി.എഫ് ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധപ്പെടുത്തി
തൃശൂര്‍ ജില്ലയിലെ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് 2025 -26 വര്‍ഷത്തെ ഗെയിന്‍ പി.എഫ് മുഖേനയുള്ള ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി. ഷൈല ഉദ്ഘാടനം നിര്‍വ്വഹിച്ചു. എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് പെന്‍ നമ്പറും പാസ്സ്വേര്‍ഡും ഉപയോഗിച്ച് https://gainpf.kerala.gov.in എന്ന ഗെയിന്‍ പി.എഫ് സൈറ്റില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
date
- Log in to post comments