സെന്‍സസ് 2027 പകുതിയോളം വീടുകളില്‍ വിവരശേഖരണം കഴിഞ്ഞു- ജില്ലാ കലക്ടര്‍
ജില്ലയില്‍ 42.19 ശതമാനം വീടുകളില്‍ സെന്‍സസ് വിവരശേഖരണം പൂര്‍ത്തിയായി എന്ന് പ്രിന്‍സിപല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. 25 ശതമാനത്തില്‍ താഴെയുള്ള വില്ലേജുകളില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. എന്യൂമറേറ്റര്‍മാര്‍ ശേഖരിക്കുന്നവിവരങ്ങള് സൂപര്‍വൈസര്‍മാര്‍ പരിശോധിച്ച് കൃത്യത ഉറപ്പാക്കണം, ഇതിനുശേഷംമാത്രമാണ് പോര്ട്ടലില്സമര്പിക്കേണ്ടത്. ജൂലൈ 20നുള്ളില്‍ വിവരങ്ങള്‍ ചാര്‍ജ് ഓഫീസര്‍മാര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. വിവരശേഖരണപ്രക്രിയ വേഗത്തിലാക്കി നിശ്ചിതസമയക്രമത്തിന് അനുസൃതമായി പൂര്‍ത്തീകരണത്തിലേക്കെത്താന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും സഹകരണം അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു. ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്തിയാണ് സെന്‍സസിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നത്. എ.ഡി.എം ഉള്‍പ്പടെ ഇതര ജില്ലാതല ചുമതലയുള്ള ഉദ്യോഗസ്ഥരും അവലോകനത്തിന് നേതൃത്വം നല്കുന്നു.
- Log in to post comments