അയ്യങ്കാളി ജലോത്സവം:യോഗം ചേർന്നു
വെള്ളായണി കായലിൽ നടത്തുന്ന അയ്യങ്കാളി ജലോത്സവത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് എം. വിൻസെന്റ് എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആഗസ്റ്റ് 27 ന് ആണ് ജലോത്സവം.
മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പ്, സുരക്ഷാ സംവിധാനങ്ങൾ, ഗതാഗത നിയന്ത്രണം, ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള ശുചിത്വ പരിപാലനം, പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് യോഗത്തിൽ നിർദേശം നൽകി. വിവിധ സർക്കാർ വകുപ്പുകളുടെ ശക്തമായ ഏകോപനത്തോടെ ജലോത്സവം ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കാനാണ് തീരുമാനം.
ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജൂലൈ 27 ഉച്ചയ്ക്ക് 2.30ന് വെള്ളായണി രാജസൂയം ഓഡിറ്റോറിയത്തിൽ വെച്ച് സ്വാഗതസംഘം രൂപീകരണ യോഗം ചേരാനും തീരുമാനിച്ചു.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എ ഡി എം നിസ. എ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അയ്യങ്കാളി ജലോത്സവ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments