Skip to main content

ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഒഴിവ്

ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് നിലവിലുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 35 വയസ്സാണ് പ്രായപരിധി. ജൂലൈ 17 വരെ അപേക്ഷ സ്വീകരിക്കും. ജൂലൈ 18 ന് ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് അഭിമുഖം. ലിങ്ക്- https://forms.gle/k6AsdVrFgSNGFdxa9 ഫോണ്‍: 9495999721

date