Post Category
കെല്‍ട്രോണില്‍ എഐ അധിഷ്ഠിത ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സ്
കെല്‍ട്രോണില്‍ ആധുനിക സാങ്കേതികവിദ്യയായ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമന്വയിപ്പിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജനറേറ്റീവ് എഐ-എന്‍ഹാന്‍സ്ഡ് ന്യൂ മീഡിയ ആന്‍ഡ് വെബ് സൊല്യൂഷന്‍സ് (ഗെയിന്ന്യൂസ്) മൂന്ന് മാസത്തെ കോഴ്സിലേക്ക് 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കെല്‍ട്രോണിന്റെ തൃശ്ശൂര്‍, തിരുവനന്തപുരം നോളജ് സെന്ററുകളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഫോണ്‍: 8921749791, 0487 2429000.
date
- Log in to post comments