Post Category
അസംഘടിത തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍: മസ്റ്ററിംഗ് ജൂലൈ 17 മുതല്‍ ആരംഭിക്കും
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരം 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം. നിശ്ചിത സമയത്തില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ അനുവദിക്കൂ. മസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നു വരുന്ന എല്ലാ മാസങ്ങളിലും 1-ാം തീയതി മുതല്‍ 20-ാം തീയതി വരെയുള്ള കാലയളവില്‍ മസ്റ്ററിംഗ് നടത്താം. അവര്‍ക്ക് പ്രസ്തുത മാസം മുതലുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കൂവെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505358.
date
- Log in to post comments