കയർ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കയർ ബോർഡിന് കീഴിൽ ആലപ്പുഴ ജില്ലയിലെ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീയ കയർ പരിശീലനം ആൻ്റ് ഡിസൈൻ കേന്ദ്രത്തിലെ കയർ ആർട്ടിസാൻസ് (എൻഎസ്ക്യുഎഫ് ലെവൽ 3) സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി 6 മാസം പരിശീലനവും ഒരു മാസം ഇന്റേൺഷിപ്പുമുണ്ടായിരിക്കും. അപേക്ഷകർ സാക്ഷരരായിരിക്കണം. കയർ വ്യവസായ നിയമം. 1958 (ആർ ആന്റ് എൽ റൂൾസ്) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കയർ സഹകരണ സംഘങ്ങൾ/കയർ ഫാക്ടറികൾ മുഖേന സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. പ്രായം 18നും 50 നും ഇടയിലായിരിക്കണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 3,000 രൂപ സ്റ്റൈപെൻഡ് അനുവദിക്കും. കോഴ്‌സ് സെപ്റ്റംബർ 11-ന് ആരംഭിക്കും. അപേക്ഷാഫോം കലവൂരിലെ ദേശീയ കയർ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും. കൂടാതെ, കയർ ബോർഡിന്റെ വെബ്സൈറ്റായ www.coirboard.gov.in. ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 10-ന് മുമ്പ് അസിസന്റ് ഡയറകർ, കയർ പരിശീലന ആന്റ് ഡിസൈൻ കേന്ദ്രം, കയർബോർഡ്(ഭാരതസർക്കാർ), കലവൂർ പി ഒ, ആലപ്പുഴ-688522. എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ ഫോൺ: 0477 2258067.
(പിആർ/എഎൽപി/1394)
- Log in to post comments