Post Category
വാഹനത്തിന് ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിൽ മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുതുകുളം ഐസിഡിഎസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 10 മാസത്തേക്ക് (2026 ഓഗസ്റ്റ് 1 മുതൽ 2027 മെയ് 31 വരെ) ഉപയോഗിക്കുന്നതിന് ഡ്രൈവറില്ലാതെ വാഹനം മാത്രം കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിച്ചു. ദർഘാസ് ഫോറങ്ങൾ രാവിലെ 11 മുതൽ മുതുകുളം ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479 2474400.
(പിആർ/എഎൽപി/1395)
date
- Log in to post comments