ജനസംഖ്യപക്ഷാചരണം: ജില്ലാതല ബോധവത്ക്കരണവും മത്സരങ്ങളും ഇന്നും(15) നാളെയും
ലോകജനസംഖ്യ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല ബോധവത്ക്കരണ പരിപാടി ഇന്ന്(15) രാവിലെ 11ന് പാതിരപ്പള്ളി ആൽഫ ജീനിയസ് സ്കൂളിൽ എ.ഡി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശ്രീദേവി ടീച്ചർ അധ്യക്ഷത വഹിക്കും. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ പോസ്റ്റർ പ്രകാശനം നിർവഹിക്കും. ഡോ. നീന ചന്ദ്രൻ ബോധവത്ക്കരണ ക്ലാസ് നയിക്കും.
ജനസംഖ്യപക്ഷാചരണത്തോടനുബന്ധിച്ച് കോളേജ്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന സംവാദ മത്സരം 16ന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിലും പ്രശ്നോത്തരി 16ന് ഉച്ചയ്ക്ക് 2ന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലും നടക്കും. ഇരുവിഭാഗങ്ങൾക്കും പ്രത്യേകമായാണ് മത്സരം. ഇന്ത്യയിലെ ജനസംഖ്യ; അവസരമോ വെല്ലുവിളിയോ? എന്ന വിഷയത്തിൽ നടക്കുന്ന സംവാദ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികൾക്ക് 1000, 750, 500 രൂപ സമ്മാനം ലഭിക്കും. സെൻസസ്, ആരോഗ്യവകുപ്പിന്റെ വിവിധ പദ്ധതികൾ, ജനസംഖ്യ നിയന്ത്രണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന പ്രശ്നോത്തരി മത്സരത്തിലെ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനത്തെത്തുന്ന ടീമുകൾക്ക് 2000, 1500, 1000 രൂപ വീതം സമ്മാനം ലഭിക്കും. ജൂലൈ 15 വൈകിട്ട് 5 മണിവരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848618331.
(പിആർ/എഎൽപി/1397)
- Log in to post comments