Skip to main content

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; അഭിമുഖം 20-ന്


ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ജൂലൈ 20-ന് രാവിലെ 11-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും.
​ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ജനറൽ സർജറി മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം (എം.എസ്/ഡി.എൻ.ബി), മൂന്ന് വർഷത്തെ അധ്യാപന പരിചയം അല്ലെങ്കിൽ  മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള അധ്യാപന പരിചയം, സീനിയർ റസിഡന്റായുള്ള ഒരു വർഷത്തെ പി.ജി. പ്രവൃത്തിപരിചയം, പെർമനന്റ് സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ.
​താൽപര്യമുള്ളവർ ജനനത്തീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0477-2282611, 2282015.

date