Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

ആലപ്പുഴ ജില്ലയിൽ എൻ.സി.സി / സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എക്സ്-സർവീസ്മെൻ ഒൺലി) (I എൻ.സി.എ - എസ്.ഐ.യു.സി.  എൻ (കാറ്റഗറി നമ്പർ: 245/22) തസ്തികയിലേക്ക് 2024 ഫെബ്രുവരി ഒമ്പതിന് നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

ഈ റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർത്ഥി 2024 ഏപ്രിൽ 11-ന് ജോലിയിൽ പ്രവേശിച്ചതിനാലും, 385/2017 പ്രകാരം നിലവിൽ വന്ന മാതൃ റാങ്ക് പട്ടിക ഇതിനോടകം റദ്ദായിട്ടുള്ളതിനാലും 2024 ഏപ്രിൽ 11 അർദ്ധരാത്രി മുതൽ ഈ     റാങ്ക് പട്ടിക റദ്ദ് ചെയ്തതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ആലപ്പുഴ ജില്ലാ ഓഫീസ് ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചു.

(പിആർ/എഎൽപി/1401)

date