Skip to main content

നെഹ്റുട്രോഫി: ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

 

ഓഗസ്റ്റ് 22ന് പുന്നമടയിൽ നടക്കുന്ന 72ാമത് നെഹ്റുട്രോഫീ ജലോൽസവവുമായി ബന്ധപ്പെട്ട് മൊബൈൽ ഫോട്ടോഗ്രഫി മൽസരം സംഘടിപ്പിക്കുന്നു. വള്ളം കളി ,ടൂറിസം ,ആലപ്പുഴ എന്നിങ്ങനെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ 9496046969 എന്ന മൊബൈൽ നമ്പറിലേക്ക് അയക്കണം. ഒരാൾക്ക് ഒരു ചിത്രം മാത്രം അയക്കാം. ചിത്രങ്ങൾ നിർമ്മിത ബുദ്ധിയിൽ സൃഷ്ടിക്കുന്നതോ പകർപ്പവകാശം ലംഘിക്കുന്നതോ അല്ല എന്ന് സാക്ഷ്യപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങൾ സുവനീറിൽ പ്രസിദ്ധീകരിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിന് കൺവീനർ കൂടിയായ എ ഡി എം  സി പ്രേംജി  യുടെ അദ്ധ്യക്ഷതയിൽ കൂടിയ സുവനീർ കമ്മറ്റിയോഗം തീരുമാനിച്ചു. ചീഫ്  എഡിറ്റർ അഡ്വ. സി മനോജ് കുമാർ,ഡോ.നെടുമുടിഹരികുമാർ, സി.പ്രദീപ്,ബേബിപാറക്കാടൻ, ജേക്കബ്ബ്ജോൺ, പി ജ്യോതിസ്സ്, കെ.രംഗനാഥകുറുപ്പ്, എം പി മുരളീകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.

date