Skip to main content

വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കണം

സഹകരണ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവർ 2026-ലെ വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കണമെന്ന് സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.

പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ,കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്‌പെഷ്യൽ സ്‌കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയവർക്ക് അക്ഷയ കേന്ദ്രം 'ജീവൻരേഖ' വഴി ബയോമെട്രിക്  മസ്റ്ററിങ് പൂർത്തീകരിക്കാം. 

സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് 2026 നവംബർ മാസം മുതൽ പെൻഷൻ മുടങ്ങുമെന്നും രജിസ്ട്രാർ അറിയിച്ചു.

date