Skip to main content

സഹകരണ പെന്‍ഷന്‍: വാര്‍ഷിക മസ്റ്ററിങ്

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍, കയര്‍ സ്‌പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ 2026 ജനുവരി മാസത്തിന് മുന്‍പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവര്‍ക്ക് അക്ഷയ കേന്ദ്രം മുഖേന 'ജീവന്‍രേഖ' വഴി ബയോമെട്രിക് രീതിയില്‍ സെപ്റ്റംബര്‍ 30 വരെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തീകരിക്കണം.  പ്രസ്തുത തീയതിക്കകം മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് നവംബര്‍ മുതല്‍ പെന്‍ഷന്‍ മുടങ്ങുമെന്നും കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു.

date