Post Category
മാധ്യമ കോഴ്സ്; കെല്‍ട്രോണില്‍ സ്പോട് അഡ്മിഷന്
കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ജൂലൈ 20, 23 തീയതികളില്‍ സ്പോട് അഡ്മിഷന് നടത്തും. യോഗ്യത- ഡിഗ്രി/ ഡിപ്ലോമ. വാര്‍ത്ത അവതരണം, ആങ്കറിങ്, ടെലിവിഷന്‍ ജേണലിസം, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റല്‍ മീഡിയ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ട്ടൈസിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. ആധാര്‍, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം കെല്‍ട്രോണ്‍ പഠനകേന്ദ്രങ്ങൡ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നിനകം എത്തണം. ഫോണ്‍: 9544958182.
date
- Log in to post comments