Post Category
വിട്' ശിശുപരിചരണ കേന്ദ്രത്തിൽ ആയമാരുടെ ഒഴിവ്: 25-ന് അഭിമുഖം
'
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ തൃശ്ശൂർ കോലഴി കൈതച്ചാൽ റോഡിൽ പ്രവർത്തിക്കുന്ന 'വിട്' ശിശുപരിചരണ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയമാരെ നിയമിക്കുന്നു. പ്ലസ് ടൂ അല്ലെങ്കിൽ പ്രീ-ഡിഗ്രി പാസായവരും, 28-നും 42-നും മധ്യേ പ്രായമുള്ളവരുമായ വനിതകൾക്ക് അപേക്ഷിക്കാം. കുട്ടികളുടെ പരിചരണ രംഗത്ത് പ്രവൃത്തിപരിചയവും മതിയായ സേവന താത്പര്യവുമുള്ളവരുമായിരിക്കണം ഉദ്യോഗാർത്ഥികൾ. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂലൈ 25-ന് രാവിലെ 9.30-ന് 'വിട്' ശിശുപരിചരണ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9207546043, 9745389920.
date
- Log in to post comments