ശക്തമായ കാറ്റ് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍
തീരദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു. ജൂലൈ 19 മുതല്‍ 22 വരെ കേരള തീരത്തോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ആന്ധ്രാപ്രദേശ് തീരത്തിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പ്രദേശങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments