Post Category
അഗ്‌നിവീര്‍ തസ്തികകളിലേക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11 വരെ https://iafrecruitment.edcil.co.in ല്‍ അപേക്ഷിക്കാം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം), ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ റിക്രൂട്ട്‌മെന്റ് ചുമതല കൊച്ചിയിലുള്ള നമ്പര്‍ 14 എയര്‍മെന്‍ സെലക്ഷന്‍ സെന്ററിനാണ്. സെപ്റ്റംബര്‍ 22, 23 തീയതികളിലാണ് ഓണ്‍ലൈന്‍ പരീക്ഷ. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: +91-9513253233 (ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്), 011-25694209, 25699606, 04842427010, +91 9188431093.
date
- Log in to post comments