Post Category
ലേണിംഗ് ഡിസോഡേഴ്സ് കോഴ്സ്: അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന 'സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ്' കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന ഈ ആറുമാസത്തെ പഠന പ്രോഗ്രാമിലേക്ക് പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ www.srccc.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
മലപ്പുറം ജില്ലയിലെ ലേണിങ് സെന്ററുകള്‍- മോണിങ് സ്റ്റാര്‍ ലേണിങ് ഗാര്‍ഡന്‍, വെളിമുക്ക് സൗത്ത് പി.ഒ., ആലുങ്ങല്‍, മലപ്പുറം. ഫോണ്‍- 9656813329, മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗര്‍, മേല്‍മുറി, മലപ്പുറം. ഫോണ്‍- 9745380777, 9645777380, ക്യാംപ് ഗൈഡന്‍സ് കൗണ്‍സിലിങ് സെന്റര്‍, അപ്ഹില്‍, മലപ്പുറം. ഫോണ്‍- 9447808822, 9946801429.
date
- Log in to post comments