Post Category
ഓണം ഖാദി വിപണന മേള-2026 ഉദ്ഘാടനം
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് 'എനിക്കും വേണം ഖാദി' എന്ന ആശയം മുന്‍നിര്‍ത്തി ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്. ഓണം ഖാദി മേളയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ജൂലൈ 27 തിങ്കളാഴ്ച്ച വൈകിട്ട് 3 ന് തൊടുപുഴ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഹാളില്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിക്കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിക്കും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് പി എ മുഖ്യ പ്രഭാഷണവും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്സണ്‍ കെ കെ തോമസ് ആദ്യവില്പനയും ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് സമ്മാനകൂപ്പണ്‍ വിതരണവും നിര്‍വഹിക്കും.
date
- Log in to post comments