Post Category
രാജാക്കാട് ഐ.ടി.ഐ യില്‍ സീറ്റ് ഒഴിവ്
രാജാക്കാട് ഐ.ടി.ഐയിലെ പ്ലംബര്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിന് താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.എസ്.എല്‍.സി തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷാ ഫീസ് 100/ രൂപ. അപേക്ഷ ഫോമുകള്‍ ഐ.ടി.ഐ യില്‍ നിന്നു ലഭിക്കും. അവസാന തീയതി ജൂലൈ 27. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868241813, 9746978400, 8593094385
date
- Log in to post comments