Post Category
ഗതാഗത നിരോധനം
ആലപ്പുഴ - കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് - നേരേക്കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരേക്കടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്തേക്കുള്ള ഗതാഗതം ജൂലൈ 27 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. യാത്രക്കാർ അനുയോജ്യമായ മറ്റ് സമീപന പാതകൾ ഉപയോഗിക്കേണ്ടതാണെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എഞ്ചിനീയർ അറിയിച്ചു.
(പിആർ/എഎൽപി/1489)
date
- Log in to post comments