Skip to main content

സേഫ് ഓണം ജില്ലാതല ഉദ്ഘാടനം ഇന്ന്

ഓണക്കാലത്ത് സുരക്ഷിതാഹാരത്തിലൂടെ സമൃദ്ധമായ ഓണാഘോഷത്തിലേക്ക് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നു. സേഫ് ഓണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 28 ന് ഇടുക്കി തടിയമ്പാട് കാസില്‍ ഹോട്ടലില്‍ രാവിലെ 9.30 ന് റോയി കെ.പൗലോസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭക്ഷ്യ ഉല്‍പ്പാദകര്‍ക്ക് പരിശീലന ക്ലാസ്സും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 220066
 

date