എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ കർക്കടക കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു
ജില്ലാ ആയുർവേദ ആശുപത്രി സംഘടിപ്പിച്ച കർക്കടക കഞ്ഞി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ സിന്റ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജയകൃഷ്ണൻ കെ. വി. പി. ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ (HG) ഡോ. സുധീർ ഇ. പി. നന്ദി രേഖപ്പെടുത്തി.
കർക്കടക മാസത്തിലെ ആരോഗ്യ പരിപാലനവും ആയുർവേദത്തിന്റെ പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. ജൂലൈ 27 മുതൽ ഓഗസ്റ്റ് ഒന്നു വരെ ആശുപത്രിയിൽ രോഗികൾക്ക് സൗജന്യമായി ഔഷധ കഞ്ഞി വിതരണം ചെയ്യുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
- Log in to post comments