Skip to main content

വിദ്യാതീരം' പദ്ധതി: മത്സരപ്പരീക്ഷാ പരിശീലനത്തിന് താത്പര്യപത്രം ക്ഷണിച്ചു

'

സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'വിദ്യാതീരം 2026-27' പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സി.എ, എ.സി.സി.എ, ജർമ്മൻ, ഇറ്റാലിയൻ ഭാഷകൾ, എൽ.എൽ.ബി, ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി എന്നീ കോഴ്സുകളുടെ പ്രവേശന പരീക്ഷാ പരിശീലനം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  അതത് മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ള പരിശീലന സ്ഥാപനങ്ങൾ, കോച്ചിംഗ് സെന്ററുകൾ, ഭാഷാപരിശീലന സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. പ്രൊപ്പോസലിൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ, പ്രവൃത്തിപരിചയം, പഠന പദ്ധതി, ഫാക്കൽറ്റി വിവരങ്ങൾ, കോഴ്സ് ഫീസ് തുടങ്ങിയ സാമ്പത്തിക കാര്യങ്ങൾ, മുൻവർഷങ്ങളിലെ വിജയശതമാനം എന്നിവ ഉൾപ്പെടുത്തണം.  താത്പര്യമുള്ള സ്ഥാപനങ്ങൾ ജൂലൈ 30-ന് ഉച്ചയ്ക്ക് മൂന്നിനകം പ്രൊപ്പോസലുകൾ സമർപ്പിക്കണം.. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഫിഷറീസ് ഡയറക്ടറേറ്റുമായി ബന്ധപ്പെടുക. ഫോൺ: 0471-2305042

date