ബഡ്സ് ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു
ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ ബഡ്സ് ഉപദേശക സമിതി യോഗം ചേർന്നു. ഭിന്നശേഷിക്കാർക്ക് കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസവും പുനരധിവാസ സേവനങ്ങളും ഉറപ്പാക്കുന്നതിനും ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഉപദേശക സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റുമായ എൻ. സരിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ എസ്. എസ്. അൽഫ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ. ആർ. ഗീത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരായ ഷീല ദേവി, എ അജിത, ഗോവിന്ദൻകുട്ടി, ആദർശ്, പി രതി , അജു, ഡോ. കാവ്യ കരുണാകരൻ, ജില്ലാ പ്രോഗ്രാം മാനേജർ ജി ജിജിൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, കുടുംബശ്രീ പ്രവർത്തകർ,
സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments